john
എം.എൽ.എ റോജിഎം.ജോണിന്റേയും പൊലിസിന്റേയും നേതൃത്വത്തിൽഎറണാകുളം അഭയഭവനിലെക്ക് ജോണിനെ യാത്രയാക്കുന്നു

അങ്കമാലി: ലോക്ക് ഡൗണിൽ നഗര മധ്യത്തിൽ കഴിയുന്ന വാൽപ്പാറ സ്വദേശിയായ മധ്യവയസ്കന് പുനരധിവാസ സൗകര്യമൊരുക്കി റോജി.എം. ജോൺ എം.എൽ.എയും പൊലീസും.അങ്കമാലി പൊലീസിന്റെ സഹായത്തോടെയാണ് ജോൺ എന്ന് വിളിക്കുന്ന ഇയാളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. പഴകി ദ്രവിച്ചതും കീറി പറഞ്ഞതുമായ കള്ളിമുണ്ടും ഷർട്ടും ധരിച്ച്, മുഷിഞ്ഞു നാറിയ അവസ്ഥയിൽ അങ്കമാലി ടൗണിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഇയാളെ ശനിയാഴ്ച ഉച്ചയോടെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് കുളിപ്പിച്ച് വൃത്തിയാക്കിയ ശേഷം എം എൽ എ കൊണ്ടുവന്ന പുതുവസ്ത്രം ധരിപ്പിച്ച് കൊച്ചി കോർപ്പറേഷന്റെ കിഴിച്ചുള്ള എറണാകുളം മഹാരാജാസ് കോളേജിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കണ്ടുകിട്ടിയ മൂവായിരത്തോളം രൂപയും സുരക്ഷിത കേന്ദ്രത്തിൽ ഏൽപ്പിച്ചിട്ടുണ്ട്. റോജി എം. ജോൺ എം.എൽ.എ, അങ്കമാലി സി.ഐ സിൽവസ്റ്റർ കെ. എക്സ്‌, എസ്.ഐ അരുൺ ജി എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ സഹായിച്ചത്