പള്ളുരുത്തി: തീരദേശ മേഖലയിൽ ആശ്വാസം പകർന്ന് സഞ്ചരിക്കുന്ന കോവിഡ് ആശുപത്രി എത്തി. പീസ് വാലി ആസ്റ്റർ വാളൻ്റിയേഴ്സ് സംയുക്തമായാണ് ആശുപത്രി എത്തിയത്.ഹൈബി ഈഡൻ എം.പി. ആദ്യ ടെസ്റ്റ് നടത്തി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ സഞ്ചരിക്കുന്ന ആശുപത്രി ഉപയോഗിച്ച് കോവിഡ് പരിശോധന നടത്തുന്നത്. മത്സ്യതൊഴിലാളികളും അന്യസംസ്ഥാന തൊഴിലാളികളും ഉൾപ്പടെ 500പേർ ക്യാമ്പിൽ പങ്കെടുത്തു.2 ഡോക്ടർമാർ, നേഴ്സ്മാർ, പേഷ്യൻ്റ് കെയർ ഫെസിലിറ്റേറ്റർ, സന്നദ്ധ പ്രവർത്തകർ എന്നിവർ ക്യാമ്പിൽ ഉണ്ടായിരുന്നു.സാമൂഹ്യ അകലം പാലിച്ച് മൂന്ന് പേർ വീതമാണ് പരിശോധനക്ക് വിധേയമായത്.ചെല്ലാനം പഞ്ചായത്തിലെ ഒട്ടുമിക്കവരും ക്യാമ്പിൽ പങ്കാളികളായി.