നെടുമ്പാശേരി: ഗൾഫിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമേകാനായി കേരളത്തിൽ നിന്ന് 68 ടൺ പച്ചക്കറിയും 15 ടൺ പലചരക്കും കയറ്റുമതി ചെയ്‌തു. ദുബായ്, അബുദാബി എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്രിലേക്കാണ് ഇവ കയറ്റിഅയച്ചത്. കൊച്ചിയിൽ നിന്ന് എമിറേറ്റ്സ് കാർഗോ വിമാനത്തിൽ ദുബായിലേക്ക് 50 ടൺ പച്ചക്കറിയും 15 ടൺ പലചരക്കും സ്‌പൈസ് ജെറ്ര് കാർഗോ വിമാനത്തിൽ 18 ടൺ പച്ചക്കറിയുമാണ് അയച്ചത്.