കൊച്ചി: കൊവിഡ് ബാധിച്ചു മരിച്ച യാക്കൂബ് ഹുസൈൻ സേട്ടിന്റെ ഭാര്യയും രണ്ടു മക്കളും രോഗം മാറി ആശുപത്രി വിട്ടതോടെ എറണാകുളം ജില്ലയിൽ ഇനി ശേഷിക്കുന്നത് രണ്ടു പേർ മാത്രം. നിരീക്ഷണത്തിൽ കഴിയുന്നവർ 358 ആയി കുറഞ്ഞു. ജില്ലയിൽ ആകെ 25 പേർക്കാണ് കൊവിഡ് ബാധിച്ചത്.
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യം മരിച്ച മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി യാക്കൂബ് സേട്ടിന്റെ ഭാര്യ സറീന യാക്കൂബ് (53), മകൾ സഫിയ (32), മകൻ ഹുസൈൻ (17) എന്നിവരാണ് ഇന്നലെ എറണാകുളം മെഡിക്കൽ കോളേജ് വിട്ടത്. പ്രത്യേക ആംബുലൻസിൽ വീട്ടിലെത്തിയ മൂന്നു പേരും നിരീക്ഷണത്തിൽ തുടരും. മാർച്ച് 28 നാണ് യാക്കൂബ് സേട്ട് മെഡിക്കൽ കോളേജിൽ മരിച്ചത്. ദുബായിയിൽ ബിസിനസ് നടത്തിയിരുന്ന സേട്ട് മുംബയ് സ്വദേശിയാണ്. ഭാര്യ സറീന കൊച്ചി സ്വദേശിനിയാണ്.
ആലുവ ജില്ലാ ആശുപത്രിയിൽ നിന്ന് രണ്ടും സ്വകാര്യ ആശുപത്രികളിൽ നിന്ന് അഞ്ചും പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണിവർ.
ഇന്നലെ 319 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. 358 പേരാണ് ഇയിയുള്ളത്. ഇവരിൽ 234 പേർ ഹൈ റിസ്കിലും 124 പേർ ലോ റിസ്കിലും പെടുന്നവരാണ്. ഇന്നലെ പുതിയതായി ഒരാളെപ്പോലും നിരീക്ഷണത്തിലാക്കിയില്ല. 10 പേരെ പുതിയതായി ഐസലേഷനിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ രണ്ടും സ്വകാര്യ ആശുപത്രികളിൽ ആറും പേരെ വീതമാണ് പ്രവേശിപ്പിച്ചത്. ആലുവ ജില്ലാ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ടുപേരും ആശുപത്രി വിട്ടു.
പി.സി.ആർ ലാബ് തുറന്നു
എറണാകുളം മെഡിക്കൽ കോളേജിൽ റിയൽ ടൈം പി.സി.ആർ ലാബ് പ്രവർത്തനം ആരംഭിച്ചു. രണ്ടു യന്ത്രങ്ങൾ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. പരീക്ഷണ പരിശോധന വിജയിച്ചതോടെ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ലാബിന് അംഗീകാരം നൽകിയിരുന്നു. തുടർന്നാണ് പരിശോധന ആരംഭിച്ചത്.
കൊവിഡുകാർ
ആകെ : 2
നിരീക്ഷണത്തിൽ : 358
ഹൈ റിസ്കുകാർ : 234
ലോ റിസ്കുകാർ : 124
ഐസലേഷനിൽ : 17
റിസൽട്ട്
ആകെ : 32
പോസിറ്റീവ് : 00
ലഭിക്കാനുള്ളത് : 57
കമ്മ്യൂണിറ്റി കിച്ചൺ
ആകെ : 130
പഞ്ചായത്തുകളിൽ : 94
നഗരസഭകളിൽ : 36
ലോക്ക് ഡൗൺ ലംഘനം
കേസ്, അറസ്റ്റ്, വാഹനം
കൊച്ചി സിറ്റി :
എറണാകുളം റൂറൽ: