കൊച്ചി: കൊവിഡ് പോലുള്ള അടിയന്തര ആരോഗ്യസാഹചര്യങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുവാനും സംസ്ഥാനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സ്രോതസുകൾ ലഭ്യമാക്കുവാനും ദേശീയ ആരോഗ്യ സുരക്ഷാ കൗൺസിൽ രൂപീകരിക്കണമെന്ന് കൊച്ചി ഗാന്ധിയൻ കൂട്ടായ്മ അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങൾ നേരിടുന്ന അനുബന്ധ സാമ്പത്തിക പ്രതിസന്ധികൾ തരണംചെയ്യാൻ കേന്ദ്രസഹകരണം ആവശ്യമാണെന്ന് ഗാന്ധിയൻ കൂട്ടായ്മ ചൂണ്ടിക്കാട്ടി.