ഫോർട്ട് കൊച്ചി: കൊച്ചിയിലെ തേയില ലേലത്തിൽ സിവിൽ സപ്ലൈസ് പങ്കെടുത്തത് ലേല കേന്ദ്രത്തെ സജീവമാക്കി.ഇതോടെ പൊടി തേയില വില കിലോക്ക് 10 രൂപ കൂടി. ലേലത്തിനെത്തിയ എട്ടര ലക്ഷം കിലോ തേയിലയിൽ 95 ശതമാനവും വിൽപ്പന നടന്നതായി അധികാരികൾ പറഞ്ഞു. കൊച്ചി തുറമുഖ നഗരിയിലെ ടീ ട്രേഡേഴ്സ് അസോസിയേഷനാണ് തേയില ലേലം നടത്തുന്നത്. കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ ലേലം നിർത്തിവെച്ചെങ്കിലും ആവശ്യവസ്തു പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് ലേലം വീണ്ടും തുടങ്ങിയത്. ടീ ബോർഡിന്റെ വെയർഹൗസുകളും തുറന്നു പ്രവർത്തിച്ചു.