തൃപ്പൂണിത്തുറ: പുതിയകാവ് ആയുർവേദ കോളേജ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന അഞ്ചു മലയാളികൾ നിരീക്ഷണ കാലാവധിയായ 28 ദിവസം പിന്നിട്ടതിനെത്തുടർന്ന് നാട്ടിലേയ്ക്ക് മടങ്ങി.
ഇവിടെയുള്ള 28 പേരിൽ 11 പേരുടെ നിരീക്ഷണകാലാവധി ഇന്നലെ പൂർത്തിയായെങ്കിലും അഞ്ചു മലയാളികൾ മാത്രമാണ് മടങ്ങിയത്. ആറു പേർ മറ്റു സംസ്ഥാനക്കാരാണ്. ലോക്ക് ഡൗൺ തീരും വരെ ഇവർ ഇവിടെത്തന്നെ തുടരും. ട്രെയിൽ സർവീസ് ആരംഭിക്കുന്നതനുസരിച്ച് ഇവർ മടങ്ങുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.