കൊച്ചി: എറണാകുളം ഗവൺമെന്റ് സർവന്റ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 13 ലക്ഷം രൂപ സംഭാവന നൽകി. കളക്ടറേറ്റിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന് ബാങ്ക് പ്രസിഡന്റ് രജിത് പി. ഷാൻ ചെക്ക് കൈമാറി. ബാങ്കിന്റെ 10 ലക്ഷം രൂപയും ജീവനക്കാരുടെ ഒരുമാസ ശമ്പളമായ 3 ലക്ഷം രൂപയുമാണ് കൈമാറിയത്. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ സേവ്യർ ബോബൻ, പ്രദീപ്, ബാങ്ക് സെക്രട്ടറി പി.പി. മീര എന്നിവർ സന്നിഹിതരായിരുന്നു .