# ഒരംഗത്തിന് 5 കിലോ വീതം അരി
# വിതരണം കാർഡ് നമ്പർ പ്രകാരം
# വാങ്ങാൻ അകലം പാലിക്കണം
കൊച്ചി: കേന്ദ്ര സർക്കാർ കൊവിഡ്, ലോക്ക് ഡൗൺ കാലത്ത് എ.എ.വൈ., പി.എച്ച്.എച്ച്. വിഭാഗങ്ങളിലെ ഗുണഭോക്താക്കൾക്ക് അനുവദിച്ച സൗജന്യ റേഷൻ വിതരണം എറണാകുളം ജില്ലയിൽ ഇന്ന് ആരംഭിക്കും. സൗജന്യ റേഷൻ 30 വരെ റേഷൻ കടകളിൽ നിന്ന് ലഭിക്കും. ഓരോ അംഗത്തിനും 5 കിലോഗ്രാം അരി വീതമാണ് ലഭിക്കുക.
# റേഷൻ വിതരണം
എ.എ.വൈ. വിഭാഗം (മഞ്ഞ കാർഡ് ) : 20, 21 തീയതികളിൽ
പി.എച്ച്.എച്ച്. വിഭാഗം (പിങ്ക് കാർഡ് ) : 22 മുതൽ 30 വരെ
# മറ്റു വിഭാഗങ്ങൾക്ക്
തീയതി, റേഷൻ കാർഡിന്റെ അവസാന അക്കം ക്രമത്തിൽ
22 : 1
23 : 2
24 : 3
25 : 4
26 : 5
27 : 6
28 : 7
29 : 8
30 : 9, 0
# പലവ്യഞ്ജനകിറ്റ് 22 മുതൽ
പി.എച്ച്.എച്ച്. വിഭാഗത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച പലവ്യഞ്ജനകിറ്റ് 22 മുതൽ വിതരണം ചെയ്യും.
ലോക്ക് ഡൗൺ മൂലം സ്വന്തം റേഷൻ കാർഡ് രജിസ്റ്റർ ചെയ്ത കടയിൽ നിന്ന് കിറ്റ് വാങ്ങാൻ സാധിക്കാത്തവർക്ക് താമസിക്കുന്നതിന് സമീപത്തെ കടയിൽ മെമ്പറോ കൗൺസിലറോ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം 21 ന് മുമ്പായി സമർപ്പിച്ച് വാങ്ങാൻ കഴിയും.
# അകന്നുനിന്ന് വാങ്ങണം
ആരോഗ്യവകുപ്പ് നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിതരണം. ഒരു സമയം നിശ്ചിതഅകലം പാലിച്ച് 5 പേരെ മാത്രമേ റേഷൻകടയുടെ മുന്നിൽ നിൽക്കാൻ അനുവദിക്കൂ.