കൊച്ചി: കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാനാവാതെ പ്രതിസന്ധിയിലായ കേരളത്തിലെ 35 ലക്ഷത്തിൽപ്പരം കർഷകരെ സഹായിക്കാൻ സർക്കാർ ഇടപെടണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
സഹകരണ സ്ഥാപനങ്ങൾ വഴി കാർഷിക ഉത്പന്നങ്ങൾ സംഭരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. റബർ, ഇഞ്ചി, ഏലം, കാപ്പി, കുരുമുളക് എന്നിവ വ്യാപാരം നടത്താൻ സാഹചര്യം ഒരുക്കണം.
പഴം, പച്ചക്കറി ഉൾപ്പെടെ ഭക്ഷ്യ ഉത്പന്നങ്ങൾ ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ വഴി വിതരണം ചെയ്യണം.
മാർക്കറ്റ് വിലയുടെ 75 ശതമാനം കർഷകർക്ക് ഉത്പന്നങ്ങൾ സംഭരിക്കുമ്പോഴും ബാക്കി ലോക്ക് ഡൗണിന് ശേഷവും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു