കളമശേരി:കൊച്ചി ശാസ്ത്ര സാങ്കേതീക സർവ്വകലാശാലയിലെ റൂസ പ്രോജക്ടിന്റെ കീഴിലുള്ള ഏക് ഭാരത് ശ്രേഷ്ഠ ഭാരത് (EBSB) ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് അനുഭവങ്ങളും പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ ഏകദിന വെബിനാർ സംഘടിപ്പിക്കുന്നു. മെയ് നാലിന് നടക്കുന്ന സെമിനാറിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ അനുഭവങ്ങളും പ്രത്യാഘാതങ്ങളും വിദഗ്ദ്ധർ അവതരിപ്പിക്കും. ലൈവ് വീഡിയോ റെക്കോർഡഡ് ഫോർമാറ്റുകളിലാണ് സെമിനാർ നടക്കുക. ഇ ബി എസ് ബി ക്ലബ്, റൂസ, സെന്ററർ ഫോർ ഇൻഫോർമേഷൻ റിസോഴ്സ് മാനേജ്‌മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സെമിനാറിൽ പ്രബന്ധങ്ങൾനൽകേണ്ടഅവസാന തീയതി ഏപ്രിൽ 27 .. താല്പര്യമുള്ളവർ ebsb@cusat.ac.in എന്ന വിലാസത്തിൽ ബന്ധപ്പെടണമെന്ന് റൂസ കോഓർഡിനേറ്റർ ഡോ. എൻ. മനോജ്, ഇ.ബി.എസ്.ബി കോഓർഡിനേറ്റർ ഡോ. പി. കെ ബേബി, സി.ഐ.ആർ.എം. ഡയറക്ടർ ഡോ. ജി. സന്തോഷ്‌കുമാർ എന്നിവർ അറിയിച്ചു