കൊച്ചി: പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ഏപ്രിൽ ഒന്നുമുതൽ ജൂൺ 30 വരെയുള്ള സൗജന്യ പാചകവാതക സിലിണ്ടറുകൾ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതയിൽ ലഭ്യമാക്കിത്തുടങ്ങിയതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.

റീഫിൽ സിലിണ്ടറിന്റെ ഏപ്രിലിലെ വില ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് കൈമാറി. ആദ്യത്തെ സൗജന്യ സിലിണ്ടർ വാങ്ങാൻ മാത്രമേ പ്രസ്തുതതുക വിനിയോഗിക്കാൻ പാടുള്ളു.

റീഫിൽ ബുക്കിംഗ് ഐ.വി.ആർ.എസ്, രജിസ്‌റ്റേർഡ് മൊബൈൽ ഫോൺ എന്നിവ വഴിയാണ് നടത്തേണ്ടത്.

പദ്ധതിയിൽ ഇതുവരെ പങ്കാളികളല്ലാത്തവർക്കും കാലിയായ സിലിണ്ടറുകളുള്ളവർക്കും പദ്ധതിയിൽ ചേരാം. ആദ്യ സിലിണ്ടറിന്റെ പണം ഉപയോഗിക്കാത്തവർക്ക് രണ്ടാമത്തെ സിലിണ്ടറിനുള്ള പണം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറില്ലെന്ന് അധികൃതർ അറിയിച്ചു.