കൊച്ചി: കൊവിഡ് പ്രതിരോധത്തിന് നടപ്പാക്കുന്ന 'ബ്രേക്ക് ദ ചെയിൻ' പദ്ധതിക്കും പൊലീസിനും ഫെഡറൽ ബാങ്കിന്റെ ധനസഹായം. കൈകഴുകൽ കിയോസ്‌കുകൾ സ്ഥാപിക്കാനും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനുമാണ് സഹായം. പൊലീസിന് അഞ്ചുലക്ഷം മാസ്‌കുകൾ വാങ്ങാനും സഹായിക്കും.
സഹായധനം ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും തിരുവനന്തപുരം സോണൽ മേധാവിയുമായ കുര്യാക്കോസ് കോനിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ, എ.ഡി.ജി.പി മനോജ് കെ. എബ്രഹാം എന്നിവർക്ക് കൈമാറി.
സാമൂഹ്യ സുരക്ഷാമിഷൻ എക്‌സിക്യുട്ടീവ് ഡയറക്‌ടർ ഡോ. അശീൽ മുഹമ്മദ്, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും തിരുവനന്തപുരം റീജിയണൽ മേധാവിയുമായ ആർ.എസ്. സാബു, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കവിത കെ. നായർ, പാളയം ബ്രാഞ്ച് ഹെഡ് അനിൽ സ്റ്റീഫൻ ജോൺസ് എന്നിവരും പങ്കെടുത്തു.