പറവൂർ : ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന15 ലിറ്റർ വാഷ് എക്സൈസ് പിടികൂടി. വടക്കേക്കര ആളംതുരുത്ത് കാട്ടിത്തറ കൈലാസിനെ (49) അറസ്റ്റുചെയ്തു. വീടിനോടു ചേർന്നുള്ള താത്കാലിക ഷെഡിന് സമീപമാണ് കൈലാസ് വാഷ് സൂക്ഷിച്ചിരുന്നത്. ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷമാണ് ഇയാൾ വാറ്റ് തുടങ്ങിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ഷാജി വി. ഐസക്കിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.