പറവൂർ : വടക്കേക്കര ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ ജീവനക്കാർ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുത്ത് സമൂഹ അടുക്കളയിലേക്ക് നൽകി. പഞ്ചായത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിന്റെ മട്ടുപ്പാവിലും അങ്കണത്തിലുമായിരുന്നു കൃഷി. വിളവെടുപ്പ് പ്രസിഡന്റ് കെ.എം. അംബ്രോസ് നിർവഹിച്ചു. പഞ്ചായത്തംഗം കെ.വി. പ്രകാശൻ, സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു മനോജ്, സെക്രട്ടറി എം.കെ. ഷിബു ,കൃഷി അസിസ്റ്റന്റ് ഷിനു. അനിഷാദ് തുടങ്ങിയവർ പങ്കെടുത്തു.