കൊച്ചി: പനമ്പിള്ളിനഗറിലെ ഓട്ടോഡ്രൈവർമാർക്ക് അവശ്യസാധന കിറ്റുകൾ മുത്തൂറ്റ് ഫിനാൻസ് വിതരണം ചെയ്തു. ഡ്രൈവേഴ്‌സ് അസോസിയേഷനും പനമ്പിള്ളിനഗർ റസിഡൻസ് അസോസിയേഷനും ചേർന്നാണ് സംഘടിപ്പിച്ചത്.
റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധി ഷേർലി ചാക്കോയും ഡ്രൈവേഴ്‌സ് അസോസിയേഷൻ ഭാരവാഹികളും അന്ന അലക്‌സാണ്ടർ മുത്തൂറ്റും പങ്കെടുത്തു. അതിഥി തൊഴിലാളികളായ പൂന്തോട്ടപാലകർക്ക് കടവന്ത്രയിലും കിറ്റുകൾ വിതരണം ചെയ്തു. മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, കൗൺസിലർമാരായ ആന്റണി, ജോൺസൺ എന്നിവരും പങ്കെടുത്തു.