പറവൂർ : ദേശീയപാത 66 കോട്ടപ്പുറം മുതൽ മഞ്ഞുമ്മൽ കവലവരെയുള്ള ഭാഗം ബി.എം ആൻഡ് ബി.സി ടാറിംഗ് പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. ലോക്ക് ഡൗണിനു മുമ്പ് പീരിയോഡിക്കൽ റിന്യൂവൽ പ്രവൃത്തിയിൽ ഉൾപ്പെടുത്തി 17.40 കോടി രൂപയ്ക്കുള്ള രണ്ട് പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിക്കുകയും ടെണ്ടർ നടപടികൾ പൂർത്തിയാവുകയും ചെയ്തിരുന്നു. കോട്ടപ്പുറം മുതൽ മുനമ്പം കവല വരെയുള്ള ടാറിംഗാണ് ആദ്യം നടക്കുക. പിന്നീട് മുനമ്പം കവല മുതൽ മഞ്ഞുമ്മൽ കവല വരെയുള്ള ടാറിംഗ് നടക്കും.