പറവൂർ : ലോക്ക് ഡൗൺ മൂലം യാത്രാ സൗകര്യമില്ലാതെ വിഷമിക്കുന്ന സ്ഥിരമായി ഡയാലിസിസ് ചെയ്യുന്നവർക്ക് ഡി.വൈ.എഫ്.ഐ പറവൂർ ബ്ളോക്ക് കമ്മിറ്റി സൗജന്യ യാത്രയൊരുക്കി. കിടപ്പുരോഗികൾക്ക് ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. വടക്കേക്കര, ഏഴിക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര പഞ്ചായത്തുകളിലും പറവൂർ നഗരസഭ പ്രദേശത്തുമുള്ളവർക്കാണ് സേവനം ലഭിക്കുക. ലോക്ക്ഡൗൺ തീരുന്നതുവരെ സൗജന്യസേവനം തുടരുമെന്ന് ബ്ലോക്ക് പ്രസിഡന്റ് വി.യു. ശ്രീജിത്ത്, സെക്രട്ടറി എസ്. സന്ദീപ് എന്നിവർ അറിയിച്ചു. ഫോൺ: 9961629221, 9946409885.