കൊച്ചി: കൊവിഡ് - 19 പടർന്നു പിടിച്ച സാഹചര്യത്തിൽ കലാകാരന്മാർക്കും സഹായ പദ്ധതികൾ ആവശ്യപ്പെട്ട് ടി.ജെ വിനോദ് എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു.
ധ്യാന കേന്ദ്രങ്ങളിലെയും പള്ളികളിലെയും അമ്പലങ്ങളിലെയും സംഗീത നാട്യകലാ പരിപാടികളും ഗാനമേളകളും ഉൾപ്പടെ വിശ്വാസപ്രകാരവും ആചാര പ്രകാരവുമുള്ള സമൂഹ ആരാധനകളും സ്റ്റേജ് പരിപാടികളും വിലക്കിയത് ഇവരുടെ മുന്നോട്ടുള്ള ജീവിതത്തിന് അടിയായി. അർഹമായ സാമ്പത്തിക പാക്കേജ് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ നിവേദനത്തിൽ ആവശ്യപ്പെട്ടു.