തൃപ്പൂണിത്തുറ: അയൽപക്കത്തെ പലചരക്ക് കടകളിലേക്ക് മടങ്ങിയെത്തുകയാണ് പലരും. വൻകിടമാളുകളടക്കമുള്ള ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകൾ അടച്ചു പൂട്ടുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തപ്പോൾ നഗരങ്ങളിലും ഗ്രാമങ്ങളിലും സമ്പന്നർക്കും സാധാരണക്കാർക്കും ആശ്രയമായത് വീടിനു സമീപത്തെ ചെറിയ പലചരക്കുകടകളാണ്.
ഒരു കാലത്ത് ഇത്തരം ചെറിയ കടകളായിരുന്നു നാട്ടിലെ സൂപ്പർ മാർക്കറ്റുകൾ. വൻകിട കമ്പനികളുടെ ഹൈപ്പർ മാർക്കറ്റും സൂപ്പർ മാർക്കറ്റും വന്നതോടെ പലരും വഴിമാറി
വീട്ടുമുറ്റത്തെ ഈ കടയിലേയ്ക്ക് ഇതുവരെ തിരിഞ്ഞു നോക്കാത്തവർ ഇപ്പോൾ വീണ്ടും ഈ കടകളിലെത്തി സാധനങ്ങൾ വാങ്ങുവാൻ തുടങ്ങിയത് മാറ്റത്തിന് തുടക്കമിട്ടു.വാഹനങ്ങളിൽ നഗരത്തിൽ പോകാൻ കഴിയാത്തതും കാരണമായി.തിരക്കില്ലാത്ത കടകളിൽ സാമൂഹ്യ അകലം പാലിച്ച് സാധനങ്ങൾ സുരക്ഷിതമായി വാങ്ങുവാൻ കഴിയുമെന്നതാണ് വീടിനടുത്തുള്ള ചെറിയ കടകളിലേക്ക് ആകർഷിച്ചത്.മാളുകളിൽ കിട്ടുന്ന ജങ്ക് ഫുഡ്സ് ഈകടകളിൽ കിട്ടില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അത് പരിചയമായി
.അനാവശ്യവാങ്ങലുകൾ കുറഞ്ഞതോടെ കുടുംബ ചെലവ് കുറഞ്ഞു.
ഇത് വരുമാനമില്ലാത്ത സമയത്ത് പല കുടുംബങ്ങൾക്കും അനുഗ്രഹമായി.
പല കടകളിലും ഇപ്പോൾ 50 മുതൽ 200 വരെ പുതിയ ഉപഭോക്താക്കളെ ലഭിച്ചു
നാട്ടിലെ ഈ കടകളെ ഇനിയാരും പൂർണമായി കൈയൊഴിയാൻ സാദ്ധ്യതയില്ല.
. ചില വ്യാപാരികൾ പലവ്യഞ്ജനങ്ങളും പച്ചക്കറികളും വീടുകളിൽ എത്തിച്ചു കൊടുക്കുന്നുണ്ട്