ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ കീഴ്മാട്, ചൂർണിക്കര, നെടുമ്പാശേരി, കാഞ്ഞൂർ, ശ്രീമൂലനഗരം, ചെങ്ങമനാട് എന്നീ പഞ്ചായത്തുകളിലേയും ആലുവ നഗരസഭയിലേയും കമ്മ്യൂണിറ്റി കിച്ചണുകൾക്കാവശ്യമായ പലവ്യഞ്ജനസാധനങ്ങളും പച്ചക്കറികളും ഇന്നുമുതൽ 24 വരെ ഫെഡറൽ ബാങ്ക് സ്‌പോൺസർ ചെയ്യുമെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.

അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങിലെ അദ്ധ്യക്ഷന്മാർ നൽകിയ കണക്കുകൾ അനുസരിച്ചാണ് പലവ്യഞ്ജനങ്ങളും പച്ചക്കറികളും എത്തിക്കുന്നത്. കഴിഞ്ഞ 14വരെ 10 ദിവസം ഫെഡറൽ ബാങ്കാണ് സ്‌പോൺസർ ചെയ്തിരുന്നത്. എം.എൽ.എയുടെ അഭ്യർത്ഥനമാനിച്ചാണ് വീണ്ടും അഞ്ചുദിവസം കൂടി സ്‌പോൺസർഷിപ്പ് ഏറ്റെടുത്തത്.