കൊച്ചി: അന്യസംസ്ഥാന തൊഴിലാളികൾക്ക് മാത്രമായി നോൺ സ്റ്റോപ്പ് ട്രെയിനുകൾ ആരംഭിക്കണമെന്ന് ആർ.എസ്.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ട്രെയിൻ സർവീസ് ആരംഭിക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ കക്ഷികളും സമ്മർദ്ദം ശക്തമാക്കണം. ക്ഷേമനിധികളിൽ പെടാത്തവർക്ക് ആശ്വാസധനം തദ്ദേശസ്ഥാപനങ്ങൾ വഴി നൽകണമെന്ന് ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ആവശ്യപ്പെട്ടു.