ആലുവ: ബെന്നി ബെഹനാൻ എം.പി ആലുവ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലെ സമൂഹ അടുക്കളകൾ, ക്യാമ്പുകൾ, സപ്ലൈകോ പാക്കിംഗ് സെന്റർ എന്നിവിടങ്ങൾ സന്ദർശിച്ചു. ആവശ്യമായ സഹായങ്ങൾ വാദ്ഗാനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എയും ഒപ്പമുണ്ടായിരുന്നു. ആലുവ നഗരസഭ സമൂഹ അടുക്കളയിൽ പാചകക്കാരെ സഹായിക്കാനും എം.പി കൂടി. നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, കൗൺസിലർമാർ എന്നിവരും ഉണ്ടായിരുന്നു.