പിറവം: വ്യാജവാറ്റ് തടയാൻ പരിശോധന ശക്തമാക്കി എക്സൈസ്. മണീട് പത്താം വാർഡിലെ വെണ്ണാട്ടിൽ ഏലിയാസിന്റെ ഇരുനില കെട്ടിടത്തിൽ പിറവം എക്സൈസ് ഇൻസ്പെക്ടറും സംഘവും നടത്തിയ തിരച്ചിലിൽ ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. പ്രതി എൽദോ വി.ഏലിയാസ് (33) ഓടി രക്ഷപ്പെട്ടു. ചാരായം വാറ്റി അനധികൃതമായി സൂക്ഷിച്ചതിനും വാറ്റുന്നതിനുള്ള സാധന സാമഗ്രികൾ സൂക്ഷിച്ചതിനും എക്സൈസ് കേസെടുത്തു. പ്രതിക്കായി പിറവം എക്സൈസ് തിരച്ചിൽ ആരംഭിച്ചു.പ്രതിയെക്കുറിച്ച് വിവരം കിട്ടുന്നവർ 94000 69577 , 04852 241573 എന്നീ നമ്പരുകളിൽ പിറവം എക്സൈസിനെ അറിയിക്കാം. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് എക്സൈസ് ഉദ്യേഗസ്ഥർ പറഞ്ഞു.