kooth
കൂത്ത്

കൊച്ചി: കൊവിഡ് ബോധവത്കരണത്തിന് എറണാകുളം റൂറൽ ജില്ലാ പൊലിസ് ഒരുക്കിയ കൂത്ത് വീഡിയോ ചിത്രം ശ്രദ്ധേയമാകുന്നു. കാലം എന്നാണ് കൂത്തിന്റെ പേര്. കൊറോണക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രതിരോധിക്കാനുള്ള മാർഗങ്ങളും ഇതിലുണ്ട്.

നിപ്പയും പ്രളയവും അതിജീവിച്ച നാട് മഹാമാരിയെ ഒറ്റക്കെട്ടായി നേരിടുമെന്ന സന്ദേശം നൽകിയാണ് കൂത്ത് അവസാനിക്കുന്നത്. ചാക്യാർകൂത്ത് കലാകാരനായ എളവൂർ അനിലാണ് കൂത്ത് അവതരിപ്പിക്കുന്നത്. ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക് നിർമ്മാണം നിർവഹിച്ചു. ഛായാഗ്രഹണവും എഡിറ്റിംഗും ഹരികൃഷ്ണൻ. കൊവിഡുമായി ബന്ധപ്പെട്ട് വേറെയും വീഡിയോ ചിത്രങ്ങൾ റൂറൽ പൊലിസ് നിർമ്മിച്ചിട്ടുണ്ട്.