കോലഞ്ചേരി: കൊവിഡ്-19 ന്റെ പശ്ചാതലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തെരുവു കച്ചവടക്കാരുടെ ജീവിതവും പ്രതിസന്ധിയിലാണ്. ലോക്ക് ഡൗൺ കഴിയുന്നതും കമ്പോളം സജീവമാകുന്നതും കാത്തിരിക്കുകയാണിവർ.ലളിതമായ രീതിയിൽ കെട്ടിപ്പൊക്കുന്ന തട്ടുകടകളിൽ ചിലത് ഉപയോഗ ശൂന്യമായിട്ടുണ്ട്. വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ട് അതിലും തട്ടുകടകൾ പ്രവർത്തിക്കുന്നുണ്ട്. ആഴ്ചകളായി ഒരേ സ്ഥലത്ത് കിടക്കുന്ന വാഹനങ്ങളിൽ ചിലത് ഉപയോഗ ശൂന്യമായിട്ടുണ്ട്. വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ട് അതിലും തട്ടു കടകൾ പ്രവർത്തിക്കുന്നുണ്ട്. ആഴ്ചകളായി ഒരേ സ്ഥലത്ത് കിടക്കുന്ന വാഹനങ്ങളിൽ ചിലത് പ്രവർത്തന രഹിതമായിട്ടുണ്ട്. സ്വയം തൊഴിൽ സംരംഭങ്ങൾ കൂടിയാണിത്തരം തട്ടുകടകൾ. തിരക്കേറിയ കവലകളിൽ വഴിയോരത്തിരുന്ന് കുലതൊഴിലുകൾ ചെയ്ത് ഉപജീവനം തേടുന്നവരുടെയും വരുമാനത്തിനുള്ള മാർഗം തുറന്നു കിട്ടണമെങ്കിൽ ഇനിയും കാത്തിരിക്കണം. ക്ഷേമ നിധി പെൻഷൻ, ബാങ്ക് വായ്പ സൗകര്യം തുടങ്ങിയ ക്ഷേമ പ്രവർത്തനങ്ങൾ ഇവരുടെ പ്രതീക്ഷയാണ് മിക്ക തദ്ദേശ സ്ഥാപനങ്ങളിലും ദേശീയ നഗര ഉപജീവന മിഷന്റെ പദ്ധതികൾ പ്രകാരം തെരുവോര കച്ചവടക്കാരുടെ ക്ഷേമം ഉറപ്പു വരുത്താനുള്ള നടപടികൾ നീളുമ്പോഴാണ് കൊവിഡ് രോഗ ബാധയെ തുടർന്നുണ്ടായ പ്രതിസന്ധിയും.

"തമിഴ് നാട്ടിൽ നിന്നുമെത്തി പട്ടിമറ്റത്ത് ഐ.ഒ.സി പെ‌‌ട്രോൾ പമ്പിനടുത്ത് ബജ്ജി വില്പനയാണ്. അന്നന്നത്തെ വരുമാനമായിരുന്നു ജീവിതമാർഗം. ഒരു മാസമായി തട്ടു കട തുറന്നിട്ടില്ല. ഇവിടെ റേഷൻ കാർഡുമില്ല. വിവിധ സന്നദ്ധ സംഘടനകൾ ഭക്ഷണമെത്തിക്കുന്നതിനാലും കമ്മ്യൂണിറ്റി കിച്ചണിലെ ആഹാരവും കഴിച്ച് ജീവിതം മുന്നോട്ടു പോകുന്നു."

സെൽവരാജ് , നാഗർകോവിൽ സ്വദേശി

വാഹന കാൽനട യാത്രക്കാരെ ലക്ഷ്യമിട്ടുള്ള ഭക്ഷണശാലകൾ

തട്ടുകടകൾ,ബജ്ജി വില്പന കടകൾ

കുട, ചെരുപ്പ്, എന്നിവ നന്നാക്കുന്നവർ,

ചീപ്പ് നിർമ്മിക്കുന്നവർ