പിറവം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.

വയോജനങ്ങൾ, സാന്ത്വന ചികിത്സയിൽ കഴിയുന്നവർ,കാൻസർ ചികിത്സയിലുള്ളവർ, ഹൃദയ-ശ്വാസകോശ രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ, ഗർഭിണികൾ,6 വയസിന് താഴെ പ്രായമുള്ള കുട്ടികൾ, കിടപ്പാടമില്ലാത്തവർ,ലക്ഷം വീട് കോളനിയിൽ താമസിക്കുന്നവർ, പട്ടികജാതി/വർഗ്ഗ സെറ്റിൽമെന്റ് നിവാസികൾ,മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലുള്ളവർ, വിഭിന്ന ശേഷിക്കാർ എന്നിവർക്കാണ് സേവനങ്ങൾ. അർഹതപ്പെട്ടവർക്ക് ആവശ്യമായ മരുന്നിന് പുറമെ ഭക്ഷണ സാമഗ്രികളും നൽകുമെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഐഷ മാധവ് അറിയിച്ചു. വിവരങ്ങൾക്ക്: 94952 55 161