തൃപ്പൂണിത്തുറ: ആമ്പല്ലൂർ പഞ്ചായത്തിൽ വളളാരിമല ഭാഗത്തെ കുറ്റിക്കാട്ടിൽ നിന്ന് മൂന്നു ലിറ്റർ ചാരായവും 105 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി.ഈ ഭാഗത്ത് വ്യാജമദ്യ നിർമ്മാണം നടക്കുന്നതായി സൂചന ലഭിച്ചതിനെത്തുടർന്ന് തൃപ്പൂണിത്തുറ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്.പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടൻ പിടികൂടുമെന്നും ഇദ്ദേഹം പറഞ്ഞു.