mla-cguzhalikattu-c
ചുഴലിക്കാറ്റിൽ തകർന്ന ജയകുമാറിന്റെ വീട്ടിൽ വി.ഡി. സതീശൻ എം.എൽഎ സന്ദർശനം നടത്തുന്നു.

പറവൂർ : ചുഴലിക്കാറ്റിൽ മരം വീണ് വീട് തകർന്ന ഏഴിക്കര കടക്കര ജയകുമാറിന്റെ വീട് വി.ഡി. സതീശൻ എം.എൽ.എ സന്ദർശിച്ചു. രണ്ട് കുട്ടികളും മാനസിക ബുദ്ധിമുട്ടുള്ള സഹോദരിയും അടങ്ങുന്ന നിർദ്ധന കുടുംബമാണ് ജയകുമാാറിന്റേത്. നഷ്ടപരിഹാരം ലഭ്യമാക്കാൻ അധികൃതരിൽ സമ്മർദ്ദം ചെലുത്തുമെന്ന് എം.എൽ.എ പറഞ്ഞു..ഏഴിക്കര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.എ. നസീർ, കെ.എസ്. ബിനോയ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.