പിറവം: നഗരസഭയുടെ നേതൃത്വത്തിൽ പിറവം സ്വകാര്യ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിൽ രണ്ടു നേരം ഭക്ഷണം ലഭ്യമാക്കണമെന്ന് കൗൺസിലർ സോജൻ ജോർജ് ആവശ്യപ്പെട്ടു. ഇവിടെ നിന്ന് ഉച്ചയ്ക്ക് മാത്രമാണ് 35 പേർക്ക് ഭക്ഷണം നൽകുന്നത്. വൈകീട്ടും ഭക്ഷണം ലഭ്യമാക്കണമെന്നാണ് ആവശ്യം.