പിറവം: നഗരസഭ പരിധിയിലെ വിവിധ മാംസ വില്പന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പോത്തിറച്ചിക്ക് അമിതമായി വില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . പാമ്പാക്കുടയിൽ കിലോയ്ക്ക് 360 രൂപ വാങ്ങുമ്പോൾ പിറവത്ത് 400 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഇതു സംബന്ധിച്ച് നഗരസഭ കൗൺസിലർ സോജൻ ജോർജ് നൽകിയ പരാതി നൽകിയിരുന്നു.