പറവൂർ : കൊവിഡിന്റെ പശ്ചാത്തലത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് അനുവദിച്ച വായ്പകൾ നൽകുന്നതിൽ പഞ്ചായത്ത് ഭരണാധികാരികൾ രാഷ്ട്രീയ വിവേചനം കാണിക്കുന്നതായി ബി.ജെ.പി ആരോപണം. ഭരണപക്ഷത്തോട് അനുഭാവം ഉള്ളവരുടെ അപേക്ഷകൾ പരിഗണിക്കുന്നതിൽ സി.ഡി.എസ്, എഡി.എസ് അധികൃതർ വലിയ താത്പര്യം കാണിക്കുകയും മറ്റ് രാഷ്ട്രീയ പാർട്ടികളോട് അനുഭാവം ഉള്ളവരുടെ അപേക്ഷകൾ മുടന്തൻ ന്യായങ്ങളും സാങ്കേതികത്വങ്ങളും പറഞ്ഞ് നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നത്. എല്ലാ കുടുംബശ്രീ വായ്പകളും അനുവദിച്ചുകൊടുക്കണമെന്നും വിവേചനം തുടർന്നാൽ സമരപരിപാടികൾക്ക്‌ രൂപം നൽകുമെന്നും പറവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ടി.എ. ദിലീപ് പറഞ്ഞു.