പറവൂർ : മാർക്കറ്റിലെ പച്ചക്കറി ചന്ത ചൊവ്വ, വെള്ളി ദിവസങ്ങളിൽ അർദ്ധരാത്രി മുതൽ രാവിലെ എട്ട് വരെയാക്കിയതായി നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ അറിയിച്ചു. പറവൂർ കോട്ടപ്പുറം വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി നഗരസഭാ അധികൃതർ നടത്തിയ ചർച്ചയിലാണ് തീരുമാനം. മൊത്തക്കച്ചവടക്കാർക്ക് മാത്രമാണ് വില്പനയ്ക്ക് അനുമതി. ചന്തയിൽ എത്തുന്നവരെല്ലാം മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കടകളിൽ സാനിറ്റൈസർ നിർബന്ധമാക്കിയിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു.