മൂവാറ്റുപുഴ: സി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നഗരസഭ, ഗ്രാമബ്ലോക്ക് പഞ്ചായത്ത് സി.പി.ഐ ജനപ്രതിനിധികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ഓണറേറിയം സംഭാവന ചെയ്തു. തുക സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി ടി.എം. ഹാരിസിൽ നിന്നും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ.സുഗതൻ ഏറ്റുവാങ്ങി. എൽദോ എബ്രഹാം എം.എൽ.എ, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എൻ.അരുൺ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എ.നവാസ്, കെ.എ.സനീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.