കൊച്ചി : കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരിൽ നോട്ടീസയച്ച് വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, ചെറുകിട വ്യാപാര മേഖലയുടെ സംരക്ഷണത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വ്യാപാരികൾ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ഘടകത്തിന്റെ തീരുമാന പ്രകാരമാണ് സമരം സംഘടിപ്പിച്ചത്. . ജില്ലയിലെ 200ൽ പരം യൂണിറ്റ് ഓഫീസുകൾക്ക് മുന്നിൽ ലോക്ക്ഡൗൺ നിർദേശങ്ങൾ കർശനമായി പാലിച്ചായിരുന്നു സമരം.

എറണാകുളം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിലെ സമരം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാതല സമരത്തിന് ജനറൽ സെക്രട്ടറി അഡ്വ. എ.ജെ റിയാസ് ട്രഷറർ സി.എസ്. അജ്മൽ, വർക്കിംഗ് പ്രസിഡന്റ് ടി.ബി നാസർ, വൈസ് പ്രസിഡന്റ് എം.സി പോൾസൻ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ.ടി ജോയ്, ടോജി തോമസ്, ജനറൽ സെക്രട്ടറി കെ.എസ് നിഷാദ്, ട്രഷറർ അനൂപ് നൊച്ചിമ, നിസാർ ചക്കരപ്പറമ്പ് എന്നിവർ നേതൃത്വം നൽകി.