മൂവാറ്റുപുഴ: ചെറുകിട വ്യാപാരികൾക്ക് കൊവിഡ് നിയന്ത്രണം മൂലം ദിവസങ്ങൾളായി കടകൾ അടച്ചിട്ടിരിക്കുകയും വരും ദിവസങ്ങൾ കൂടി നിയന്ത്രണം തുടരുമ്പോൾ ഓൺലൈൻ സ്ഥാപനങൾ തുറന്നു പ്രവർത്തനം നടത്താനും ഇന്ത്യ മുഴുവൻ അവർക്ക് കച്ചവടം നടത്താൻ അനുവാദം കൊടുത്ത കേന്ദ്ര ഗവണ്മെന്റ് നടപടികൾക്കെതിരെ, കലഹരണ പെട്ട വാറ്റ് നിയമത്തിന്റെ പേരിൽ കൊവിഡ് കാലഘട്ടത്തിലും നോട്ടീസ് അയച്ച് ദ്രോഹിക്കുന്ന നടപടികൾക്കെതിരെയും ചെറുകിട വ്യാപാരികൾക്ക് സാമ്പത്തിക സഹായ സംവിധാനം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇന്നലെ കേരളത്തിൽ ഉടനീളം നടന്ന നിരാഹാര സമരത്തിന്റെ ഭാഗമായി മൂവാറ്റുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തി. അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ, ജനറൽ സെക്രട്ടറി ഗോപകുമാർ കലൂർ, സെക്രട്ടറി പി.യു.ഷംസുദ്ധീൻ, കമ്മിറ്റി അംഗങ്ങൾ ആയ ജെയ്‌സൺ ജോയ്, ഫൈസൽ പി.എം.ടി, എന്നിവർ പങ്കെടുത്തു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചാണ് സമരം നടത്തിയത്.