കൊച്ചി: ദീർഘനാളത്തെ ലോക്ക് ഡൗണിൽ സാധാരണക്കാരുടെ സാമ്പത്തിക അടിത്തറ തകർന്ന സാഹചര്യത്തിൽ കേരളത്തിലെ ഒമ്പതിനായിരത്തിലേറെ വരുന്ന ഇടവക പള്ളികൾ കേന്ദ്രീകരിച്ച് പ്രദേശത്തെ അർഹരായവരെ ജാതിമത ഭേദമെന്യേ കണ്ടെത്തി സാമ്പത്തികസഹായവും ഭക്ഷ്യവസ്തുക്കളുടെ വിതരണവും നടത്താൻ തയ്യാറാകണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ആവശ്യപ്പെട്ടു. വികാരിമാർ മുൻകൈയെടുത്ത് നടത്തുന്ന സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.