മൂവാറ്റുപുഴ: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ നിർദ്ധനർക്ക് ന്യൂനപക്ഷ മോർച്ചയുടെ കൈതാങ്ങ്. ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി സലിം കറുകപ്പിള്ളിയുടെ നേതൃത്വത്തിൽ പായിപ്ര പഞ്ചായത്തിലെ ആട്ടായം നിരപ്പ് ഭാഗങ്ങളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഷാജി പേഴക്കാപ്പിള്ളി, ജോസ് കോയിക്കര, ജിമ്മിറ്റ് ജോൺ എന്നിവർ പങ്കെടുത്തു.