കൊച്ചി: ലോക്ക് ഡൗൺ ദിനങ്ങളിൽ വീടുകളിൽ കഴിയുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ മാനസിക ഉല്ലാസത്തിനും പ്രചോദനത്തിനുമായി ഗെയിം ചെയ്ഞ്ചർ എന്ന പേരിൽ ഓൺലൈൻ പ്രോഗ്രാം ആരംഭിച്ചു. കൊച്ചി സിറ്റിയിലെ എസ്.പി.സി സ്‌കൂളുകളിൽ നിന്ന് നാല് കേഡറ്റുകൾക്ക് വീതമാണ് സൗകര്യം ലഭിക്കുന്നത്. ട്രെയ്‌നർ നൂതൻ മനോഹരൻ സെഷനുകൾ നയിക്കും. എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ എ.സി.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ അവസാനിക്കുന്നത് വരെ പ്രോഗ്രാം തുടരും.