കോതമംഗലം: എസ്.എൻ.ഡി.പി യോഗം കരിങ്ങഴ ശാഖയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും ശാഖയിൽ നിന്നും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.കോവിഡ്-19 നെ തുടർന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ശാഖാ കുടുംബാഗങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശാഖയിലെ മുഴുവൻ വീടുകളിലേക്കും ഭക്ഷ്യധാന്യ കിറ്റ് എത്തിച്ച് നൽകിയത്. കോതമംഗലം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ ഭക്ഷ്യധാന്യ കിറ്റ് വിതരണോദ്ഘാടനം ചെയ്തു.ശാഖയിൽ വച്ച് നടന്ന ചടങ്ങിന് ശേഷം ശാഖാ ഭാരവാഹികൾ കിറ്റുകൾ മുഴുവൻ വീടുകളിലും എത്തിച്ചു നൽകി.ശാഖാ പ്രസിഡന്റ് കെ.ഇ.രാമകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.എൻ.ബിജു, സെക്രട്ടറി എം.ബി തിലകൻ, സി.വി.ബാലൻ, എം.ആർ ബിനു, ഒ.എൻ.ശശി, കെ.ജി.സന്തോഷ്, ടി.വി.ശിവൻ, കെ. കെ. ബിനോയി, കെ.കെ.നാരായണൻ, ബിന്ദു മോഹൻ ദാസ്തുടങ്ങിയവർ നേതൃത്വം നൽകി.