kklm
കൂത്താട്ടുകുളത്ത് വ്യാപാരി വ്യവസായി സമിതി യൂത്ത് വിംഗിന്റെ പ്രവർത്തകർ ലോറി ഡ്രൈവർ മാർക്ക് ഭക്ഷണവും കുടിവെള്ളവും നൽകുന്നു

കൂത്താട്ടുകുളം: വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം യൂണിറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ആവിശ്യ സർവീസ് നടത്തുന്ന ചരക്കുലോറികളിലെ ഡ്രൈവർമാർക്ക് കുടിവെള്ളവും ആഹാരവും വിതരണം ചെയ്തു .ലോക്ക് ഡൗൺ സമയത്ത് എം.സി.റോഡിൽ നിരവധി ചരക്കു ലോറികൾ കടന്നുപോകുന്നുണ്ട് .ഈ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഹോട്ടൽ ഭക്ഷണം ലഭിക്കാതെ വലയുന്ന സാഹചര്യം മുന്നിൽ കണ്ടാണ് വ്യാപാരി വ്യവസായി സമിതി യൂത്ത് വിംഗ് ഭക്ഷണവും കുടിവെള്ളവും എത്തിച്ചത്.