അങ്കമാലി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വ്യാപാരിദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരഭവനുകൾക്ക് മുന്നിൽ ഉപവാസ സമരം നടത്തി. അങ്കമാലി മേഖലാ ഉപവാസ സമരത്തിന് ജില്ലാ വൈസ് പ്രസിഡന്റ് ജോജി പീറ്റർ നേതൃത്വം നൽകി. കറുകുറ്റി വ്യാപാരഭവനിൽ നടന്ന ഉപവാസ സമരത്തിൽ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോജി.പീറ്റർ ഉദ്ഘാടനം ചെയ്തു. തൊമ്മി പൈനാടത്ത്, ഷാജു വി. തെക്കേക്കര, പി.വി. വർഗീസ് എന്നിവർ പങ്കെടുത്തു.