അങ്കമാലി: നഗരസഭ ഇരുപത്തിയേഴാം വാർഡിലെ വീടുകളിലും കോൺവെന്റുകളിലുമായി മുന്നൂറോളം സാനിറ്റേഷൻ കിറ്റുകൾ വിതരണം ചെയ്തു. സോപ്പ്, മാസ്ക്, ഹെൽത്ത്‌ ഡ്രിങ്ക്, പച്ചക്കറി വിത്തുകൾ എന്നിവയാണ് നൽകിയത്. വാർഡ് കൗൺസിലർ സജി വർഗീസ്‌ വാർഡിലെ മുതിർന്ന വനിത ത്രേസ്യാക്കുട്ടിക്ക് കിറ്റ്‌ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. എ.ഡി.എസ് ചെയർപേഴ്സൺ ഗ്രേസി ദേവസി, ആശാ വർക്കർ ലീന മത്തായി, കെ.കെ. മാർട്ടിൻ, ലിന്റോ ആന്റണി, ജോബി എഴുമല എന്നിവർ നേതൃത്വം നൽകി.