കൊച്ചി: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ എറണാകുളം അന്തിമ വിജയത്തിലേക്കെന്ന് വ്യക്തമാക്കി നിരീക്ഷണത്തിലും ഐസലേഷനിലും കഴിഞ്ഞിരുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. രണ്ടു രോഗികളും ഐസലേഷനിൽ 18 പേരും നിരീക്ഷണത്തിൽ 210 പേരുമാണ് ബാക്കിയുള്ളത്.
ശനിയാഴ്ച 358 പേർ നിരീക്ഷണത്തിലും 17 പേർ ഐസലേഷനിലും കഴിഞ്ഞിരുന്നു. 175 പേരെ ഇന്നലെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. പുതിയതായി രണ്ടുപേരെ ഉൾപ്പെടുത്തി. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഐസലേഷനിൽ കഴിഞ്ഞിരുന്ന ഒരാളെ ഡിസ്ചാർജ് ചെയ്തു. രണ്ടുപേരെക്കൂടി ഉൾപ്പെടുത്തി. ഇരുവരും സ്വകാര്യ ആശുപത്രിയിലാണ്. രോഗം ബാധിച്ച് ചികിത്സ തുടരുന്നവരിൽ ഒരാൾ മലപ്പുറം ജില്ലക്കാരനും ഒരാൾ എറണാകുളം സ്വദേശിയുമാണ്.
# മടങ്ങണമെന്ന് അന്യസംസ്ഥാനക്കാർ
നാട്ടിലേയ്ക്ക് മടങ്ങാൻ വഴിതേടുകയാണ് അന്യസംസ്ഥാന തൊഴിലാളികൾ. കൊവിഡ് കൺട്രോൾ റൂമിൽ ലഭിച്ച 29 ഫോൺ വിളികൾ അന്യസംസ്ഥാന തൊഴിലാളികളുടേതായിരുന്നു. ലോക്ക് ഡൗൺ എന്നു തീരുമെന്നും നാട്ടിൽ പോകാൻ വഴികളെന്തെന്നുമായിരുന്നു അന്വേഷണങ്ങളിൽ കൂടുതലും. വിവിധ സ്ഥലങ്ങളിൽ തൊഴിലാളികൾക്കായി ബോധവത്കരണ പരിപാടികൾ നടത്തുന്നതിനിടയിലാണ് നാട്ടിൽ പോകാൻ തിരക്ക് കൂട്ടുന്നത്.
കൊവിഡുകാർ
ആകെ : 2
നിരീക്ഷണത്തിൽ : 210
ഹൈ റിസ്കുകാർ : 90
ലോ റിസ്കുകാർ : 120
ഐസലേഷനിൽ : 18
ഇന്നലെ റിസൽട്ട്
ആകെ :
സാമ്പിൾ അയച്ചത് : 6
പോസിറ്റീവ് : 0
ലഭിക്കാനുള്ളത് : 47
കമ്മ്യൂണിറ്റി കിച്ചൺ
ആകെ: 115
പഞ്ചായത്തുകളിൽ : 81
നഗരസഭകളിൽ : 34
ലോക്ക് ഡൗൺ ലംഘനം
കേസ്, അറസ്റ്റ്, വാഹനം
കൊച്ചി സിറ്റി : 71, 81, 57
എറണാകുളം റൂറൽ : 153, 116, 78