കോതമംഗലം: കോവിടിന്റെ പശ്ചാതലത്തിൽ പി.എം.ജി.കെ.എ.വൈ പ്രകാരം പ്രഖ്യാപിച്ച രണ്ടാം ഘട്ട സൗജന്യ അരി വിതരണം (ഓരോ അംഗങ്ങൾക്കും 5 കിലോ വീതം) ഇന്ന് ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.20, 21 തീയതികളിലായി മഞ്ഞകാർഡുകൾക്കായുള്ള വിതരണം പൂർത്തീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.22 മുതൽ മുൻഗണന കാർഡുകൾക്ക് അരിയോടൊപ്പം സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യകിറ്റും റേഷൻ കാർഡിന്റെ അവസാനിക്കുന്ന നമ്പർ അടിസ്ഥാനത്തിൽ വിതരണം ചെയ്യും.22 ന് 1 ൽ അവസാനിക്കുന്ന കാർഡുകൾക്കും, 23- ാം തിയ്യതി 2, 24 തിയ്യതി 3, 25 തിയ്യതി 4, 26 തിയ്യതി 5, 27 തിയ്യതി 6, 28 തിയ്യതി 7, 29 തിയ്യതി 8, 30തിയ്യതി 9 ,0 എന്നിങ്ങനെ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്കുമാണ് വിതരണം നടത്തുന്നത്. സഞ്ചരിക്കുന്ന റേഷൻ കട പദ്ധതിയുടെ ഭാഗമായി ഉറിയം പെട്ടി, തേര, വാരിയം തുടങ്ങിയ ആദിവാസി ഊരുകളിൽ റേഷൻ വീടുകളിൽ എത്തിച്ച് നൽകി. പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരമുള്ള അരിയും ഊരുകളിൽ നേരിട്ടെത്തിച്ച് നൽകും. താലൂക്കും ജില്ലയും മാറി താമസിക്കുന്നു കാർഡുടമകൾക്ക് വാർഡ് മെമ്പർ നൽകുന്ന സാക്ഷ്യപത്രം മുഖേന താമസ സ്ഥലത്തിന് അടുത്തുള്ള റേഷൻ കടകളിൽ നിന്നും വാങ്ങാവുന്നതാണ്.ഇവർ സാക്ഷ്യപത്രം ഏപ്രിൽ 21നകം റേഷൻ കടകളിൽ എത്തിക്കേണ്ടതാണ്. അവർക്ക് കിറ്റുകൾ പിന്നീട് എത്തിച്ചു നൽകുമെന്നും എംഎൽ.എ അറിയിച്ചു.