കൊച്ചി: സ്‌പ്രിൻക്ലർ ആരോഗ്യഡാറ്റ അഴിമതിക്കെതിരെ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണനും എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണനും ഇന്ന് ഉപവസിക്കും. രണ്ടരക്കോടി മലയാളികളുടെ സ്വകാര്യതയും ആരോഗ്യവുമായി ബന്ധപ്പെട്ട ഡാറ്റ വില്പനച്ചരക്കാക്കിയതിന് എതിരെയാണ് ഉപവാസമെന്ന് അവർ പറഞ്ഞു.
പള്ളിമുക്കിലെ പാർട്ടി ജില്ലാ ഓഫീസിൽ രാവിലെ 10 ന് ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് സമാപന ചടങ്ങിൽ മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ
പങ്കെടുക്കും.