കൊച്ചി: എച്ച്.ആർ വിദഗ്ദ്ധൻ കാലടി കൊറ്റമം പുതുശേരി വീട്ടിൽ ടി.ജെ. ഇഗ്നേഷ്യസ് (65) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് കൊറ്റമം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. മൃതദേഹം രാവിലെ 10 മുതൽ 12 വരെ വൈറ്റില സഹകരണ റോഡിലെ വസതിയിൽ പൊതുദർശനത്തിന് വെയ്ക്കും. ഭാര്യ: അതിരമ്പുഴ തോരണംവച്ചതിൽ ഡോ. അന്ന മേഴ്‌സി (റിട്ട. പ്രൊഫ. പനങ്ങാട് ഫിഷറീസ് കോളേജ്). മക്കൾ: ഫ്രൈഡേ റോസ് (ഇൻഫോസിസ്, കാനഡ), കിരൺ ജോസ് (ഐ.ബി.എം). മരുമകൻ: മാത്യു (കാനഡ).
കാക്കനാട് രാജഗിരി എൻജിനീയറിംഗ് കോളേജ് പി.ആർ.ഒ, ആലുവ രാജഗിരി ആശുപത്രി എച്ച്.ആർ. കൺസൾട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കൊമേഴ്‌സ്യൽ മാനേജരായി 1978 മുതൽ 2008 വരെ പ്രവർത്തിച്ചിട്ടുണ്ട്. കേരള കാത്തലിക് മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ, കേരള കാത്തലിക് എൻജിനീയറിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ എന്നിവയുടെ കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. സി.എം.ഐ സഭയുടെ ചാരിറ്റി സംഘടനയായ സേവയുടെ പ്രസിഡന്റുമായിരുന്നു.