kklm
റെജി ജോണിന് എറണാകുളത്തു നിന്നും എത്തിച്ച അവശ്യ മരുന്നുകൾ വ്യാപാരി വ്യവസായി സമിതി അംഗങ്ങളായ മാത്യുവും ,ദീപേഷും ചേർന്ന് വീട്ടിലെത്തിച്ച് നൽകുന്നു

കൂത്താട്ടുകുളം: സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്ന രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ദൂരസ്ഥലങ്ങളിൽ നിന്നും എത്തിച്ച് കൂത്താട്ടുകുളത്തെ വ്യാപാരി വ്യവസായി സമിതി. എറണാകുളത്തെ ലേക്ക്ഷോർ ആശുപത്രിയിൽ നിന്നും റെജി ജോൺ എന്ന വ്യക്തിക്ക് അവശ്യ മരുന്നുകൾ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചു നൽകിയാണ് വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളത്തെ ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. വരുംദിവസങ്ങളിൽ ആവശ്യക്കാരായ രോഗികൾക്ക് മരുന്നുകൾ എത്തിച്ചു നൽകന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി നേതാക്കളായ ബസന്ത് മാത്യു, ദീപേഷ് കൊള്ളിമാക്കിൽ എന്നിവർ പറഞ്ഞു.