covid-19

ഹെെദരാബാദ്: ആന്ധ്രാപ്രദേശിൽ ഇന്ന് രാവിലെ എട്ട് വരെ 43 പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകൾ 646 ആയി. 42 പേർ സുഖം പ്രാപിച്ചു. 15 പേർ മരിച്ചു. ഏറ്റവും കൂടുതൽ രോഗബാധിതർ ഗുണ്ടൂരിലാണ്.

ആന്ധ്രാപ്രദേശിലെ 11 ജില്ലകളിൽ കൊവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 646 കേസുകളുമായി ആന്ധ്ര ഒമ്പതാം സ്ഥാനത്താണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 4,203 കേസുകൾ ഏറ്റവും കൂടുതൽ ഉള്ളത് മഹാരാഷ്ട്രയിലാണ്.