ആലുവ: കൊവിഡിന്റെ മറവിൽ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് വിൽക്കാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് നട്ടുച്ചപ്പന്തം തെളിച്ചു. ആലുവ മണ്ഡലം തല ഉദ്ഘാടനം മുസ്ലീംലീഗ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ് നിർവഹിച്ചു. യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് പി.എം. നാദർഷ, ജില്ലാ കൗൺസിൽ അംഗം സുഫീർ ഹുസൈൻ, എടത്തല പഞ്ചായത്ത് ട്രഷറർ പി.എം. ഷെഫീക്ക് എന്നിവർ സംബന്ധിച്ചു.